മലയാളത്തി​െൻറ ആതിഥ്യം സ്വീകരിച്ച്​ നിക്​ ഒൗട്ട്​ തലസ്​ഥാനനഗരിയിൽ

തിരുവനന്തപുരം: യുദ്ധമുഖത്തുനിന്ന് സർവവും നഷ്ടപ്പെട്ട് ഒാടുന്ന ആ പെൺകുട്ടിയുടെ ദൈന്യമാർന്ന മുഖം; യുദ്ധക്കെടുതിയുടെ മുഴുവൻ ഭീകരതയും ഒപ്പിയെടുത്ത ആ ചിത്രം, മനുഷ്യനുള്ളിടത്തോളം ആരും മറക്കില്ലെന്നുറപ്പ്. വിയറ്റ്നാം യുദ്ധത്തി​െൻറ ഭീതിദമായ കാഴ്ച പകർത്തിയ, കേട്ടുമാത്രം പരിചയിച്ച നിക് ഒൗട്ട് ഒടുവിൽ മലയാളിയുടെ അതിഥിയായി. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് വ്യാഴാഴ്ച തുടങ്ങുന്ന അന്താരാഷ്ട്ര പ്രസ് േഫാേട്ടാ ഫെസ്റ്റിവലി​െൻറ മുഖ്യാതിഥിയായാണ് വിഖ്യാത േഫാേട്ടാഗ്രാഫർ തലസ്ഥാനെത്തത്തിയത്. പുലിറ്റ്സർ പ്രൈസ് ജേതാവ് കൂടിയായ നിക് ഒൗട്ടിന് മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് േഫാേട്ടാഗ്രാഫർ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിക്കും. മേളയുടെ തലേന്നുതന്നെ എത്തിയ ഇദ്ദേഹം കിഴക്കേകോട്ട, പാളയം മാർക്കറ്റ് തുടങ്ങി അനന്തപുരിയിലെ പ്രധാന സ്ഥലങ്ങളെല്ലാം ചുറ്റാനിറങ്ങി. കേരളത്തിൽ ആദ്യമായെത്തിയ ഇദ്ദേഹത്തിന് മീഡിയ അക്കാദമി ഭാരവാഹികളും ഫെസ്റ്റിവൽ സംഘാടകരും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി. വിയറ്റ്നാമിൽ ജനിച്ച നിക് ഒൗട്ട് 16ാം വയസ്സിലാണ് ഇരുപതാം നൂറ്റാണ്ടിലെ അവിസ്മരണീയമായ ചിത്രമെടുത്തത്. അസോസിയേറ്റ് പ്രസിന് വേണ്ടിയാണ് 1972ൽ ചിത്രം പകർത്തിയത്. യുദ്ധക്കെടുതി അനുഭവിച്ച കിം പ്യുക് എന്ന പെൺകുട്ടിയുടെ വിവസ്ത്ര ചിത്രമാണ് ഇദ്ദേഹം കാമറയിൽ ഒപ്പിയെടുത്തത്. ഇൗ ചിത്രം ഒാഫിസിൽ നൽകുന്നതിനുമുമ്പ്് കുട്ടിയെ ആശുപത്രിയിലെത്തിക്കാനും ഇദ്ദേഹം സന്മനസ്സ് കാണിച്ചു. ലോകം ഇന്നും ചർച്ച ചെയ്യുന്ന ചിത്രമാണെങ്കിലും വസ്ത്രമില്ലാത്ത കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിന് ആദ്യം അസോസിയേറ്റഡ് പ്രസിലെ ഒാഫിസിലുള്ളവർ വിസമ്മതിച്ചു. ചിത്രത്തി​െൻറ പ്രാധാന്യം കണക്കിലെടുത്ത് പിന്നീട് പ്രസിദ്ധീകരിക്കാൻ നിർബന്ധിതമാവുകയായിരുന്നു. ടോക്യോ, ദക്ഷിണ കൊറിയ, ഹനോയ് എന്നിവിടങ്ങളിലെ അസോസിയേറ്റഡ് പ്രസിൽ പ്രവർത്തിച്ചിട്ടുണ്ട്. 66കാരനായ ഇദ്ദേഹം ലോസ് ആഞ്ജലസിലാണ് ഇപ്പോൾ താമസം. ടാഗോര്‍ തിയറ്ററില്‍ വ്യാഴാഴ്ച വൈകീട്ട് ആറിന് ഫോേട്ടാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ലോസ് ആഞ്ജലസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോ, വിഖ്യാത ഗസല്‍ ഗായകന്‍ അനൂപ് ജലോട്ട, പ്രശസ്ത വനിതാ ഫോട്ടോ ജേണലിസ്റ്റായ ഷിപ്രദാസ്, സരസ്വതി ചക്രബര്‍ത്തി തുടങ്ങിയവർ പെങ്കടുക്കും. മേള 11ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.