ആദിവാസി സംരക്ഷണത്തിൽ സർക്കാർ പരാജയം ^കൊടിക്കുന്നിൽ

ആദിവാസി സംരക്ഷണത്തിൽ സർക്കാർ പരാജയം -കൊടിക്കുന്നിൽ കൊല്ലം: ആദിവാസികളുടെ മരണം സംസ്ഥാനത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും ആദിവാസി സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി കുറ്റപ്പെടുത്തി. ആദിവാസികൾക്ക് സംസ്ഥാന സർക്കാറിൽനിന്ന് ഒരു സംരക്ഷണവും ലഭിക്കുന്നില്ലായെന്നതി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം ജില്ലയിൽ സുരേഷ് എന്ന ആദിവാസി യുവാവി​െൻറ ദുരൂഹ സാഹചര്യത്തിലെ മരണം. പട്ടികവർഗ വകുപ്പും പൊലീസും ജില്ല ഭരണകൂടങ്ങളും ആദിവാസികളുടെ സംരക്ഷണത്തിൽ ലാഘവത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.