െകാല്ലം: ഭൂമി ഇടപാടിൽ ആരോപണ വിധേയനായ ആർ. രാമചന്ദ്രൻ എം.എൽ.എ തൽസ്ഥാനം രാജിെവച്ച് ധാർമിക ബോധം കാട്ടണമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സി.പി.െഎ കൺേട്രാൾ കമീഷനാണ് രാമചന്ദ്രൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വത്തോട് ശിപാർശ ചെയ്തത്. പൊതുപ്രവർത്തകൻ പൊതുസമൂഹത്തിൽ കാണിക്കേണ്ടുന്ന സുതാര്യത ആർ. രാമചന്ദ്രെൻറ കാര്യത്തിൽ നഷ്ടപ്പെട്ടു. പാർട്ടി നേതൃത്വം തന്നെ ഇത്തരം ആളുകളെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന് നീക്കണം. സിഡ്കോ ചെയർമാൻ ആയിരിക്കുമ്പോഴും മണ്ണ് മറിച്ചുവിറ്റതിെൻറ പേരിൽ പരാതിയുണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.