കേരള ബാങ്ക് രൂപവത്​കരണം: യു.ഡി.എഫ് രാഷ്​ട്രീയമായും നിയമപരമായും നേരിടും ^ചെന്നിത്തല

കേരള ബാങ്ക് രൂപവത്കരണം: യു.ഡി.എഫ് രാഷ്ട്രീയമായും നിയമപരമായും നേരിടും -ചെന്നിത്തല തിരുവനന്തപുരം: കേരള ബാങ്ക് രൂപവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ യു.ഡി.എഫ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സഹകരണ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ വി.ജെ.ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം. ഇതുകൊണ്ട് എന്തു ഗുണമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. എ.കെ.ജി സ​െൻററില്‍ അടച്ചിട്ട മുറിയില്‍ ഇരുന്നുണ്ടാക്കിയ പ്രകടന പത്രികയുടെ പേരിലാണ് സര്‍ക്കാര്‍ കേരള ബാങ്കിനായി വാശിപിടിക്കുന്നത്. സഹകാരികളുടെ പണം സര്‍ക്കാറിന് ധൂര്‍ത്തടിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം നീക്കം നടത്തുന്നത്. സഹകരണ മേഖലയോട് രാഷ്ട്രീയത്തിന് അതീതമായ നിലപാടാണ് യു.ഡി.എഫ് സര്‍ക്കാറുകൾ കാട്ടിയിരുന്നത്. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. യോഗത്തിൽ സഹകരണ ജനാധിപത്യവേദി കണ്‍വീനര്‍ കരകുളം കൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസന്‍, എം.എല്‍മാരായ അനൂപ് ജേക്കബ്, അബ്ദുൽ ഹമീദ്, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേവരാജന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍ക്കര സനല്‍, മില്‍മ ചെയര്‍മാന്‍ ഗോപാലക്കുറുപ്പ്, കാര്‍ഷിക വികസന ബാങ്ക് പ്രസിഡൻറ് സോളമന്‍ അലക്‌സ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.