സി.പി.എമ്മും സി.പി.ഐയും തുറന്ന പോരിലേക്ക്

കുന്നിക്കോട്: പ്രവാസി സംരംഭകനായ പുനലൂര്‍ ഐക്കരകോണം സ്വദേശി സുഗത​െൻറ മരണത്തോടെ കിഴക്കന്‍ മേഖലയിൽ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ തുറന്ന പോരിലേക്ക്. സി.പി.ഐ നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി സി.പി.എം കുന്നിക്കോട് എരിയ കമ്മിറ്റി രംഗത്തെത്തി. എല്ലാക്കാലത്തും സി.പി.എമ്മിനെ മോശക്കാരായി ചീത്രികരിക്കുന്നതാണ് സി.പി.ഐയുടെ നിലപാടെന്ന് കുന്നിക്കോട് ഏരിയ കമ്മിറ്റി ആരോപിച്ചു. എ.ഐ.വൈ.എഫ് കൊടികുത്തിയെങ്കില്‍ ആ പ്രശ്നം മാതൃസംഘടനക്ക് പരിഹരിക്കാമായിരുന്നു. എന്നാല്‍, അവര്‍ അതും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് ശ്രമിച്ചത്. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കണമെന്നതാണ് സി.പി.എമ്മി​െൻറ നിലപാട്. എന്നാല്‍, 20 വര്‍ഷം മുമ്പ് നികത്തിയ തണ്ണീര്‍ത്തടത്തി​െൻറ പേരില്‍ ഇപ്പോള്‍ സമരം ചെയ്യുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. എ.ഐ.വൈ എഫുകാര്‍ കുത്തിയ കൊടി മാറ്റണമെന്നാവശ്യപ്പെട്ട് പ്രവാസിയായ സുഗതന്‍ പുനലൂര്‍, കുന്നിക്കോട്, ഇളമ്പല്‍ എന്നിവിടങ്ങളിലെ സി.പി.ഐ നേതാക്കളെ സമീപിച്ചിരുന്നു. അവിടുന്നെല്ലാം നിർമാണത്തിനെതിരെയാണ് മറുപടി ലഭിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉള്‍പ്പെടെ നാല് സി.പി.ഐ നേതാക്കള്‍ ഭരണസമിതിയില്‍ ഉണ്ടെന്നിരിക്കെ യുവജനസംഘടന കൊടികുത്തിയത് സംഘടനവിരുദ്ധമാണ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് വിളക്കുടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രവര്‍ത്തിക്കുകയാണ് എ.ഐ.വൈ.എഫും അനുബന്ധ സംഘടനകളുമെന്നും സി.പി.എം കൂട്ടിച്ചേര്‍ക്കുന്നു. എന്നാൽ, നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും പഞ്ചായത്തിൽ ലഭിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. സുഗത​െൻറ മരണവുമായി ബന്ധപ്പെട്ട് എല്ലാ സംഭവങ്ങളും പുറത്ത് കൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണമെന്നും സി.പി.എം ഏരിയ സെക്രട്ടറി മുഹമ്മദ് അസ്ലം, പഞ്ചായത്ത് പ്രസിഡൻറ് സി. വിജയൻ, റഹീംകുട്ടി, റോയി മാത്യു, സി. സജീവൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.