കുണ്ടറ: എത്ര കടുത്ത പുളിരസത്തെയും ഹൃദ്യമായ മധുരമാക്കി മാറ്റുന്ന അത്ഭുത പഴമാണ് മാജിക് ഫ്രൂട്ട്. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ പിറന്നുവീണ ഈ വിദേശിയെ കുണ്ടറയിൽ പരിപാലിച്ച് വളർത്തുകയാണ് കേരളപുരം പുത്തൻകട വീട്ടിൽ സെമീർ. തെൻറ വീട്ടുമുറ്റം തന്നെയാണ് കൃഷിയിടം. ഒരു മിറാക്കിൾ ഫ്രൂട്ട് ചവച്ചിറക്കിയശേഷം ചവക്കുന്ന പുളിമാങ്ങയും നാരങ്ങയും തൈരും നാവിൽ ഹൃദ്യമായ മധുരം പകരും. ഈ സവിഷേത അരമണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ നിലനിൽക്കും. അരയേക്കറോളം വരുന്ന വീട്ടുപറമ്പിൽ അമ്പതിലധികം വിദേശയിനം പഴച്ചെടികളുണ്ട്. സ്വകാര്യ ഫാർമസി കോളജ് ജീവനക്കാരനായ സെമീർ വേനൽക്കാലത്ത് വീട്ടാവശ്യങ്ങൾ ചുരുക്കിയുള്ള വെള്ളം ചെടികൾക്ക് നൽകുകയാണ്. വിളയുന്ന പഴങ്ങൾ സുഹൃത്തുകൾക്ക് നൽകുകയാണ് പതിവ്. വിപണനത്തിനായി വിദേശി ഉൾപ്പെടെ വിവിധയിനം ചെടികളുടെ തൈകളും ഉൽപാദിപ്പിച്ച് നൽകുന്ന നിസാഗാർഡനും സമീറിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.