വിസ തട്ടിപ്പ്​: സ്ത്രീ അറസ്​റ്റിൽ

ചവറ: വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നായി 60 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീ അറസ്റ്റിൽ. കാവനാട് കന്നിമേൽചേരി കൊന്നയിൽ പടിഞ്ഞാറ്റതിൽ ഷീജാമ്മ (ഷീല- 36)യെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ചവറ, ശക്തികുളങ്ങര, കിഴക്കെ കല്ലട, കടവൂർ, കിളികൊല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്നായി 60 പേരിൽ നിന്നാണ് പണം വാങ്ങി വിസ നൽകാതെ കബളിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.