പ്രഖ്യാപനം 19ന് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും കൊല്ലം: ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയെന്ന പദവിയിലേക്ക് കൊല്ലം മാറുന്നു. ഭക്ഷ്യസുരക്ഷ വകുപ്പിെൻറ നേതൃത്വത്തില്‍ ജില്ലയിലെ ഭക്ഷ്യോൽപന്ന ഉൽപാദന-വിൽപന -വിതരണ മേഖലയിലെ 90 ശതമാനം സംരംഭകര്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും നല്‍കിയാണ് നേട്ടം കൈവരിച്ചത്. സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ജില്ല പ്രഖ്യാപനം 19ന് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. ഇതുവരെ 29,000 സംരംഭകര്‍ക്കാണ് രജിസ്‌ട്രേഷനും ലൈസന്‍സും വിതരണം ചെയ്തത്. ശേഷിക്കുന്ന 10 ശതമാനത്തിെൻറ പട്ടിക തയാറാക്കി നടപടികള്‍ പൂര്‍ത്തീകരിക്കുകയുമാണ്. ബേക്കറികള്‍, ഓഡിറ്റോറിയങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, അന്നദാന കേന്ദ്രങ്ങള്‍, പൊതുവിതരണ ശൃംഖല, ഹോസ്റ്റലുകള്‍, ബിബേറജസ് കോര്‍പറേഷെൻറ സ്ഥാപനങ്ങള്‍ തുടങ്ങി ഭക്ഷ്യോൽപാദന പരിധിയില്‍ വരുന്ന സ്ഥാപനങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ജില്ലതലത്തില്‍ സമ്പൂര്‍ണത കൈവരിച്ചത്. മത്സ്യമേഖലയില്‍ ഐസ് പ്ലാൻറുകളും കശുവണ്ടി മേഖലയിലെ ഫാക്ടറികളുമെല്ലാം ലൈസന്‍സിങ്ങിന് വിധേയമാക്കി. 23 വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനം നടത്തിയത്. രണ്ടു മാസത്തിനിടെ 29 രജിസ്‌ട്രേഷന്‍- ലൈസന്‍സിങ് മേളകളാണ് ജില്ലയിൽ നടത്തിയത്. ഭക്ഷ്യോൽപാദന രംഗത്തേക്ക് പുതുതായി കടന്നുവന്ന 9,500 സംരംഭകരെ തുടക്കത്തില്‍ തന്നെ നിയമത്തിെൻറ പരിധിയിലേക്ക് കൊണ്ടുവരാനായെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ കെ. അജിത്ത് കുമാര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ സര്‍ട്ടിഫിക്കറ്റ് ജില്ലതല വിതരണോദ്ഘാടനം ജില്ല കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി കൊല്ലം: ജില്ല ശിശുസംരക്ഷണ യൂനിറ്റിെൻറ നേതൃത്വത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സൗജന്യ സേവനത്തിന് താല്‍പര്യമുള്ള സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോൺ. 0474-2791597, 9072657101, 9567243910.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.