കുന്നിക്കോട് : യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുണ്ടായിരുന്ന ആരംപുന്ന ശ്രീജിത്ത് വിലാസത്തില്‍ ശ്രീജിത്ത് (19), സുധീഷ് ഭവനില്‍ സുനില്‍ (24), സുധീഷ് ഭവനിൽ സുധീഷ് ( 28) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ പുനലൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസില്‍ ഒളിവില്‍ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ ആരംപുന്ന സ്വദേശികളായ സുദര്‍ശനന്‍, മധു എന്നിവര്‍ ഉടന്‍ പിടിയിലാകുമെന്ന് കുന്നിക്കോട് എസ്.ഐ ഗോപകുമാര്‍ പറഞ്ഞു. തലവൂര്‍ അരിങ്ങട പാറവിള കോളനിയില്‍ കുഞ്ഞുമോന്‍ സൗദാമിനി ദമ്പതികളുടെ മകന്‍ ലിനില്‍ എന്ന മണിക്കുട്ടന്‍ (24) കഴിഞ്ഞ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. ആരംപുന്നയില്‍ െവച്ച് നടന്ന അടിപിടിയില്‍ മണിക്കുട്ടന് മർദനമേറ്റിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് വഴിയില്‍ കിടന്ന മണിക്കുട്ടനെ പൊലീസ് എത്തിയാണ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന്, വീട്ടില്‍ തിരിച്ചെത്തിയ മണിക്കുട്ടന് വ്യാഴാഴ്ച ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മർദനം മൂലമുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ, പുനലൂർ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതാണ് പെെട്ടന്നുള്ള മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.