കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയിൽ പകൽവീട്​ ഒരുങ്ങി

കണ്ണനല്ലൂർ: കണ്ണനല്ലൂരിലെത്തുന്ന മുതിർന്ന പൗരന്മാർക്ക് വിശ്രമിക്കണമെന്ന് തോന്നിയാൽ ആശങ്കപ്പെടേണ്ടതില്ല, ജങ്ഷനിലെ കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയിൽ എല്ല സൗകര്യങ്ങളോടുംകൂടിയ പകൽ വീടും നിങ്ങളെ പരിചരിക്കാൻ ആളുമുണ്ട്. 60 വയസ്സ് കഴിഞ്ഞവർക്കായാണ് പകൽ വീട് സജ്ജീകരിച്ചിട്ടുള്ളത്. മുതിർന്ന പൗരന്മാർക്ക് വിശ്രമിക്കുന്നതിനായി കസേരകളും കിടക്കാൻ കട്ടിലുകളുമുണ്ട്. ലൈബ്രറിയുടെ മുൻവശത്തായാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ലൈബ്രറി പ്രസിഡൻറ് അബൂബക്കർ കുഞ്ഞ്, സെക്രട്ടറി അൻസാർ വിളയിൽ, കോ-ഓഡിനേറ്റർ റീജാവിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പകൽവീടി​െൻറ പ്രവർത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.