കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പി.ഡബ്ല്യു.ഡി ഓഫിസ്​ ഉപരോധിച്ചു

കൊല്ലം: നഗരത്തിലെ പ്രധാന റോഡുകൾ പി.ഡബ്ല്യു.ഡിയും വാട്ടർ അതോറിറ്റിയും ചേർന്ന് കുഴിച്ചിട്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം ടൗണിലെ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ ഉദ്ഘാടനംചെയ്തു. എത്രയുംപെട്ടന്ന് നഗരത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ സമിതി ജില്ല കമ്മിറ്റി സമരം ഏറ്റെടുക്കമെന്നും മുഴുവൻ കടകളും അടച്ചിട്ട് റോഡ് ഉപരോധമടക്കമുള്ള സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. എ.കെ. ജോഹർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, വൈസ് പ്രസിഡൻറുമാരായ ബി. രാജീവ്, ഡോ. രാമഭദ്രൻ, നേതാജി ബി. രാജേന്ദ്രൻ, എൻ. രാജീവ്, രമേശ്കുമാർ, എസ്. രാധാകൃഷ്ണൻ, ബാഹുലേയൻ, ആർ. ചന്ദ്രശേഖരൻ, എ.ആർ. ഷറഫുദ്ദീൻ, എ. ഷറഫുദ്ദീൻ, നൗഷറുദ്ദീൻ റാവുത്തർ എന്നിവർ സംസാരിച്ചു. പൂജ ശിഹാബ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.