ഒന്നേകാൽ കിലോയുടെ സ്വർണക്കട്ടിയും ആഭരണവുമായി വിമാന യാത്രക്കാരി പിടിയിൽ

വള്ളക്കടവ്: നാൽപത് ലക്ഷം രൂപ വിലവരുന്ന . തിരുവല്ല നെടുമ്പറമ്പിൽ നസ്രത്തിനെ (28) ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസി​െൻറ തിരുവനന്തപുരം യൂനിറ്റ് പിടികൂടിയത്. ഒരുകിലോ തൂക്കംവരുന്ന സ്വർണക്കട്ടിയും കാൽകിലോ തൂക്കംവരുന്ന അഞ്ച് ചെയിനുകളും നാല് വളകളും ഇവരിൽനിന്ന് പിടിച്ചെടുത്തു. അബൂദബിയിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ 2.30ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരിയാണ് ഇവർ. ഇവർ ഇരുന്ന സീറ്റിനടിയിലാണ് ഒരു കിലോയുടെ സ്വർണക്കട്ടി ഒളിപ്പിച്ച് െവച്ചിരുന്നത്. കാൽകിലോയുടെ ആഭരണങ്ങൾ കൈയിലും സൂക്ഷിച്ചിരുന്നു. രഹസ‍്യവിവരം കിട്ടിയതിനെ തുടർന്ന് നേരത്തെ തന്നെ എയർപോർട്ടിൽ എത്തിയ ഡി.ആർ.ഐ സംഘം വിമാനമിറങ്ങിയ ഉടനെ ഇവരെ പിടികൂടുകയായിരുന്നു. കൈയിൽ കരുതിയിരുന്ന കാൽകിലോ സ്വർണം വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്ന ആളിന് കൈമാറാനാണ് സ്വർണം കൊടുത്തയച്ച ആൾ നിർദേശിച്ചിരുന്നതെന്ന് നസ്രത്ത് ചോദ്യംചെയ്യലിൽ പറത്തു. സീറ്റിനടിയിൽ ഒളിപ്പിച്ച് െവച്ചിരുന്ന സ്വർണം അവിടെതന്നെ െവച്ചിരുന്നാൽ മതിയെന്നുമാണ് പറഞ്ഞത്. ഇത് വിമാനം വൃത്തിയാക്കാനെത്തുന്ന ജീവനക്കാർ വഴിയോ ഇവർക്കൊപ്പം യാത്രചെയ്ത മറ്റ് യാത്രക്കാർ വഴിയോ പുറത്തെത്തിക്കാനായിരുന്നു പദ്ധതിയെന്ന് അധികൃതർ സംശയിക്കുന്നു. മുമ്പ് പലതവണ ഇത്തരത്തിൽ വിമാനത്തിൽ ഒളിച്ചുെവച്ചിരുന്ന സ്വർണം ഡി.ആർ.ഐ പിടികൂടിയിരുന്നു. എന്നാൽ ഇതിനുപിന്നിലുള്ള സംഘങ്ങളെ പിടികൂടാൻ അധികൃതർക്ക് കഴിയാതെപോകുന്നതാണ് വീണ്ടും ഇതേരീതിയിൽ സ്വർണക്കടത്ത് നടക്കാൻ കാരണം. ഒരുവർഷത്തിനിടെ ഏഴരക്കിലോ സ്വർണമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഡി.ആർ.ഐ അധികൃതർ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.