തിരുവനന്തപുരം: ലാറി േബക്കറുടെ ജന്മശതാബ്ദി ഒരുവർഷം നീളുന്ന പരിപാടികേളാടെ ആഘോഷിക്കും. ഇതിെൻറ ഭാഗമായ മാർച്ച് നാലു മുതൽ 11വരെ തലസ്ഥാനത്ത് ലാറി േബക്കറുടെ പൈതൃകം ഉയർത്തിപ്പിടിക്കുന്ന ദേശീയ പ്രദർശനവും രാജ്യാന്തര സെമിനാറും സംഘടിപ്പിക്കും. േബക്കർ തന്നെ സ്ഥാപിച്ച കോസ്റ്റ് ഫോർഡ്, ലാറി േബക്കർ സെൻറർ ഫോർ ഹാബിറ്റാറ്റ് ആൻഡ് സ്റ്റഡീസ് എന്നിവയുടെയും സർക്കാറിെൻറയും സഹകരണത്തോടെയാണ് ശതാബ്ദി പരിപാടികളെന്ന് മന്ത്രി ഡോ. തോമസ് െഎസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കനകക്കുന്നിൽ നാലുമുതൽ ആറുവരെയാണ് െസമിനാർ. പ്രമുഖ ആർക്കിടെക്ടുകളും ബദൽ നിർമാണ, വികസന മാതൃക രൂപപ്പെടുന്നതിൽ മുന്നിട്ടുനിൽകുന്ന സാേങ്കതിക വിദഗ്ധരും പെങ്കടുക്കും. മന്ത്രി ഡോ. തോമസ് െഎസക് ഉദ്ഘാടനം െചയ്യും. ഡോ. ജയറാംരമേശ്, സുഗതകുമാരി എന്നിവർ പെങ്കടുക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം െചയ്യും. സൂര്യകാന്തി ഗ്രൗണ്ടിലാണ് എക്സിബിഷൻ. ബദൽ നിർമാണ/ജീവിത മാതൃകകളാണ് ഇതിലുണ്ടാവുക. വിവിധ പ്രദേശങ്ങളിലെ നിർമിതി മാതൃകകൾ, പ്രമുഖ വാസ്തു ശിൽപികളുടെ പദ്ധതികൾ, തത്സമയ നിർമാണ രീതികൾ, കെട്ടിട നിർമാണ വസ്തുക്കളുടെയും സൗരോർജ ഉൽപന്നങ്ങളുടെ പ്രദർശനം, മഴവെള്ള സംഭരണം, ഭക്ഷ്യമേള എന്നിവ ഉണ്ടാകും. എല്ലാ ജില്ലകളിലും അനുബന്ധ പരിപാടികൾ നടക്കും. നഗരവികസനം, തീരവികസനം, െപാതുവിദ്യാഭ്യാസ ഗുണനിലവാരം, ശുചിത്വ സംവിധാനങ്ങളുടെ പരിപാലനം, സമ്പൂർണ ഭവനനിർമാണം, ആദിവാസി, തൊഴിൽ മേഖലകളുടെ പുനഃസംഘാടനം തുടങ്ങിയ വിഷിങ്ങളിലാണ് ജില്ലതല പ്രവർത്തനം. ദേശീയ ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടിെൻറ സഹകരണത്തോടെ 5000 ബ്ലോക്ക് കേന്ദ്രങ്ങളിൽ ബേക്കർ നിർമിതി രൂപപ്പെടുത്തും. ഇതിന് സാേങ്കതിക പിന്തുണ നൽകും. സർവിസ്, ട്രേഡ് യൂനിയൻ, സാമൂഹിക സംഘടനകളുടെ സഹായത്തോടെ 100 പ്രഭാഷണങ്ങളും പ്രദർശനവും സംഘടിപ്പിക്കും. ബദൽ/ഹരിത നിർമിതികളുടെ പ്രചാരണമായി ഇൗ പരിപാടികൾ മാറ്റുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരം നിർമിതികൾക്ക് അനുമതി നൽകാൻ സാേങ്കതിക സമിതിക്ക് രൂപംനൽകും. ആലപ്പുഴ പൈതൃക പട്ടണമാക്കും. ബേക്കറുടെ പുസ്തകത്തിലേതുപോലെ ആവശ്യമായ മാറ്റംവരുത്തും. എല്ലാവരെയും ഉൾപ്പെടുത്തി ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു. കോസ്റ്റ് ഫോർഡ് ചെയർമാൻ ഡോ. കെ.പി. കണ്ണൻ, പി.ബി. സാജൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.