വിതുര: മദ്യത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലും സംഘട്ടനത്തിലും ഒരാള്‍ മരിച്ചു. വിതുര താവയ്ക്കല്‍ ആറ്റരികത്തു വീട്ടില്‍ സുരേന്ദ്രനാണ് (54) മരിച്ചത്. സംഭവത്തില്‍ സുരേന്ദ്രെൻറ അനന്തരവൻ പ്രകാശിനെ വിതുര െപാലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. താന്‍ വാങ്ങിയ മദ്യം അമ്മാവനായ സുരേന്ദ്രന്‍ എടുത്തെന്നാരോപിച്ച് പ്രകാശ് വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിനിടെ സുരേന്ദ്രെൻറ കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പ്രകാശിനെ അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുകയായിരുന്നു സുരേന്ദ്രൻ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.