ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു

കാട്ടാക്കട: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഹൈസ്കൂള്‍ വിദ്യാർഥി മരിച്ചു. കുറ്റിച്ചൽ പരുത്തിപ്പള്ളി തേമ്പാംമൂട് കാർത്തികയിൽ അജികുമാർ--സുധാറാണി ദമ്പതികളുടെ മകൻ അമൽ (16)ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് കുറ്റിച്ചല്‍-കള്ളിക്കാട് റോഡില്‍ പരുത്തിപ്പള്ളിക്കടുത്ത് ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. ബൈക്കി​െൻറ പിന്നിലിരുന്ന അമലിന് തലക്ക് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. സഹോദരി: ദേവി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.