ആറ്റിങ്ങല്‍: പെണ്‍കുട്ടിയെ ജോലിക്കുനിന്ന വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുതുക്കുറിച്ചി മൊയ്തീന്‍പള്ളി കടപ്പുറം പുറമ്പോക്കില്‍ തെരുവില്‍ തൈവിളാകം വീട്ടില്‍ നൗഷാദ്-ഷൈലജ ദമ്പതികളുടെ മകള്‍ ഷൈമ (18) യാണ് മരിച്ചത്. 10 മാസമായി ഷൈമ പെരുങ്ങുഴി നാലുമുക്കിനു സമീപം ചരുവിള സലീമിെൻറ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. ബുധനാഴ്ച സലീമും കുടുംബവും പുറത്തുപോയി മടങ്ങിവന്നപ്പോള്‍ ഷൈമയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിെൻറ മുന്‍ഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. പിതാവാണ് ഷൈമെയ ജോലിക്ക് കൊണ്ടാക്കിയത്. എന്നാല്‍, ഇദ്ദേഹം നാട്ടുകാരോട് പറഞ്ഞിരുന്നത് മകളെ മതപാഠശാലയില്‍ ആക്കിയിരിക്കുെന്നന്നാണ്. പെണ്‍കുട്ടി മരിച്ചതോടെയാണ് ജോലിക്കാണ് നിര്‍ത്തിയിരുന്നതെന്ന് പുറത്തറിയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സഹോദരി: -നൗഫിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.