തിരുവനന്തപുരം: വസ്തുകൈമാറ്റം രജിസ്റ്റർ ചെയ്ത ശേഷം ആധാരങ്ങൾക്ക് വിലകുറഞ്ഞ് പോയെന്ന് കാട്ടി നോട്ടിസ് നൽകുന്ന രജിസ്റ്ററിങ് ഉദ്യോഗസ്ഥരെ പിടികൂടാൻ അക്കൗണ്ടൻറ് ജനറൽ ഓഫിസ് ശ്രമം തുടങ്ങി. ന്യായവിലയും യഥാർഥവിലയുമൊക്കെ കാണിച്ച് സബ് രജിസ്ട്രാർ ഒാഫിസുകളിൽ വസ്തുകൈമാറ്റം രജിസ്റ്റർ ചെയ്ത ശേഷം വിലകുറഞ്ഞുപോയെന്ന് കാട്ടി രജിസ്റ്ററിങ് ഉദ്യോഗസ്ഥർ അണ്ടർവാേല്വഷൻ നോട്ടീസ് അയച്ചത് പ്രകാരം കോടിക്കണക്കിന് രൂപ കിട്ടാനുണ്ടെന്നാണ് രജിസ്േട്രഷൻ വകുപ്പിെൻറ കണക്ക്. അണ്ടർവാല്വേൻ നോട്ടിസ് ലഭിക്കുന്നതിൽ ഏറിയ പങ്കും രജിസ്റ്ററിങ് ഉദ്യോഗസ്ഥരുടെ അപ്രീതിക്ക് ഇടയാകുന്നവരാണ്. അതുകൊണ്ട് പകുതിയോളം പേരിൽനിന്നുപോലും പണം ഈടാക്കാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് മതിയായ വിലയില്ലാതെ ആധാരം രജിസ്റ്റർ ചെയ്ത് സർക്കാറിന് നഷ്ടപ്പെടുത്തുന്ന തുക രജിസ്റ്ററിങ് ഉദ്യോഗസ്ഥരിൽനിന്ന് ഇൗടാക്കാൻ നീക്കം നടക്കുന്നത്. നിലവിൽ വേണ്ടത്ര മുദ്രവിലയും ഫീസും ഈടാക്കാതെ ആധാരം രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള കേസുകളാണ് രജിസ്റ്ററിങ് ഉദ്യോഗസ്ഥരുടെ ബാധ്യതയിലുള്ളത്. ഇനി അണ്ടർവാേല്വഷൻ നോട്ടീസ് അയച്ചിട്ടും പണം അടയ്ക്കാത്ത കേസുകളും മതിയായ കാരണം കൂടാതെ ആധാരങ്ങളുടെ രജിസ്േട്രഷൻ നിഷേധിക്കുന്നത് വഴി സർക്കാറിന് ലഭിക്കേണ്ട പണം നഷ്ടപ്പെടുത്തുന്ന കേസുകളും ബാധ്യതയിൽ ചേർക്കും. അണ്ടർവാേല്വഷൻ നടപടികളിൽപ്പെട്ട വസ്തു കൈമാറ്റം ചെയ്യുമ്പോഴോ വായ്പ എടുക്കുമ്പോഴോ പിഴ അടച്ചില്ലെങ്കിൽ ഓൺലൈൻ രജിസ്േട്രഷൻ നടക്കില്ല. സബ് രജിസ്ട്രാർ ഒാഫിസിലോ ജില്ല രജിസ്ട്രാർ ഒാഫിസിലോ ബന്ധപ്പെടണമെന്ന സന്ദേശമാണ് ഓൺലൈൻ രജിസ്േട്രഷൻ സമയത്ത് ലഭിക്കുന്നത്. 1986 മുതൽ രജിസ്റ്റർ ചെയ്തതിൽ 10 ലക്ഷത്തിലേറെ ആധാരങ്ങൾക്കാണ് അണ്ടർവാേല്വഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. 2010 ഏപ്രിൽ ഒന്ന് മുതൽ ന്യായവില രജിസ്റ്ററിലെ വിലയെ അടിസ്ഥാനമാക്കിയാണ് വസ്തുകൈമാറ്റം രജിസ്റ്റർ ചെയ്യുന്നത്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത വസ്തുക്കൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. രജിസ്േട്രഷൻ വകുപ്പിലെ ഉദ്യോഗസ്ഥരോ കുടുംബാംഗങ്ങളോ രജിസ്റ്റർ ചെയ്ത ഒരു ആധാരത്തിനുപോലും നോട്ടീസ് അയച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. റവന്യൂ ഡിവിഷനൽ ഓഫിസർ നിശ്ചയിച്ച ന്യായവില രജിസ്റ്ററിലെ സർവേ നമ്പറുകൾക്കാണ് സബ് രജിസ്ട്രാർമാർ വ്യാപകമായി പുതുക്കി വില നിശ്ചയിച്ചിരിക്കുന്നത്. അണ്ടർ വാേല്വഷൻ നോട്ടീസിൽ ഇത്രയും വിലയുണ്ടെന്ന് അനുമാനിക്കുന്നു, വിശ്വസിക്കുന്നു എന്നൊക്കെയുള്ള പദങ്ങളാണ് നിരത്തിയിട്ടുള്ളത്. രജിസ്റ്റർ ചെയ്ത ശേഷം ആധാരങ്ങൾക്ക് വിലനിശ്ചയിക്കുന്നതിന് രജിസ്റ്ററിങ് ഉദ്യോഗസ്ഥർക്ക് ഒരധികാരവുമില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എസ്. വിനോദ് ചിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.