കരാറുകളല്ല, കർഷകരക്ഷയാണ്​ ചർച്ച ചെയ്യേണ്ടതെന്ന്​ സംഘടനകൾ

കർഷകർക്ക് വ്യവസായങ്ങൾ ലാഭവിഹിതം നൽകണം -എം.എൽ.എ തിരുവനന്തപുരം: സ്വതന്ത്രവ്യാപാരകരാറുകളിലെ ചതിക്കുഴികളെക്കുറിച്ചല്ല, അതിൽനിന്ന് ഏങ്ങനെ കർഷകരെ രക്ഷിക്കാമെന്നതിനെക്കുറിച്ചാണ് ചർച്ച വേണ്ടതെന്ന് കർഷകസംഘടനകൾ. നിലവിലെ രാജ്യാന്തര വ്യാപാരകരാറുകളിലൊന്നിലെ ചർച്ചകളിൽപോലും കർഷകർക്ക് പങ്കാളിത്തമില്ല. സംസ്ഥാന കാർഷികവികസന-ക്ഷേമ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷികസ്വതന്ത്ര വ്യാപാരകരാറുകളെ സംബന്ധിച്ച ശിൽപശാലയിലാണ് കർഷകസംഘടനകൾ അവരുടെ അനുഭവം പങ്കുവെച്ചത്. കാർഷികോൽപന്നങ്ങൾ ഉപയോഗിച്ചുള്ള വ്യവസായങ്ങളിൽ നിന്നുള്ള ലാഭവിഹിതം കർഷകർക്കും കൂടി അവകാശപ്പെട്ടതാണെന്ന് കർഷകൻ കൂടിയായ കെ. കൃഷ്ണൻകുട്ടി എം.എൽ.എ പറഞ്ഞു. ഇതിനായി നിയമനിർമാണം നടത്തണം. റബറി​െൻറ ലാഭം വ്യവസായികൾക്കാണ്. റബർ കർഷകർക്ക് ഉൽപാദന ചെലവിനനുസരിച്ച വില പോലും ലഭിക്കുന്നില്ല. ഏതൊക്കെ കരാറുകൾ എത്രവീതം കർഷക കുടുംബങ്ങളെ ബാധിക്കുമെന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടല്ല കരാറുകൾ ഒപ്പിടുന്നത്. പാലിനെ സ്വതന്ത്ര വ്യാപാര കരാറില്‍ (റീജനല്‍ കോംപ്രിഹെന്‍സിവ്‌ ഇക്കണോമിക്‌ പാര്‍ട്‌ണര്‍ഷിപ്- ആര്‍.സി.ഇ.പി) ഉൾപ്പെടുത്തുന്നത് ക്ഷീരകർഷകരെ എങ്ങനെ ബാധിക്കുമെന്നും പഠനം നടത്തണം. ബഹുരാഷ്ട്ര കുത്തകകൾ, വ്യവസായികൾ എന്നിവരുടെ താൽപര്യമാണ് സ്വതന്ത്രവ്യാപാര കരാറുകളിൽ പ്രകടമാകുന്നതെന്ന തിരിച്ചറിവോടെ വേണം സമീപിക്കാനെന്ന് മുൻ എം.എൽ.എ എം. പ്രകാശൻ മാസ്റ്റർ പറഞ്ഞു. എല്ലാ കരാറുകളിലും പരാജിതർ കർഷകരാണെന്ന് കേരള കർഷകസംഘം സെക്രട്ടറി ഒാമല്ലൂർ ശങ്കരൻ പറഞ്ഞു. കർഷകസംരക്ഷണ നിയമം കൊണ്ടുവരുക മാത്രമാണ് പരിഹാരമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപകവാടി പറഞ്ഞു. ഉൽപന്നം കയറ്റുമതി ചെയ്യാമെന്ന വ്യവസ്ഥയിൽ കൊപ്രയടക്കം ഇറക്കുമതി ചെയ്യുന്നതായി കിസാൻസഭ സംസ്ഥാന പ്രസിഡൻറ് ജെ. വേണുഗോപാലൻ നായർ കുറ്റപ്പെടുത്തി. തേങ്ങയുടെ ഇപ്പോഴത്തെ വില വർധനക്ക് കാരണം ഉൽപാദന കുറവാണ്. ഇറക്കുമതി തടയുകയാണ് കർഷകരെ രക്ഷിക്കാനുള്ള േപാംവഴിയെന്നും അദ്ദേഹം പറഞ്ഞു. കാർബൺ ക്രെഡിറ്റ് റബർ കർഷകർക്ക് ലഭ്യമാക്കണമെന്ന് കർഷകമോർച്ച പ്രസിഡൻറ് പി.ആർ. മുരളീധരൻ ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്യുന്ന തേങ്ങാപിണ്ണാക്ക് വെളിച്ചെണ്ണയായി വിപണിയിൽ എത്തുന്നുണ്ട്. ഇത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകവ്യാപാരകരാറിനെ നേരിടാൻ ഇന്ത്യൻ വ്യാപാര കരാർ വേണമെന്ന ഡോ. സ്വാമിനാഥ​െൻറ നിർദേശം നടപ്പാക്കണമെന്ന് റബർ ഉൽപാദക ഫെഡറേഷൻ പ്രസിഡൻറ് സുരേഷ് കോശി ആവശ്യപ്പെട്ടു. റബ്ബർ, കേരകർഷക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗങ്ങൾ ചേരാൻ ആസൂത്രണ ബോർഡ് തീരുമാനിച്ചതായി അംഗം ഡോ.കെ. രവിരാമൻ അറിയിച്ചു. അസംഘടിതരായ കർഷകരുടെ വിപണമൂല്യം ഭരണാധികാരികൾക്ക് ബോധ്യപ്പെടാത്തതാണ് കരാറുകൾ എതിരാകാൻ കാരണമെന്ന് ആസൂത്രണ ബോർഡംഗം ഡോ.കെ.എൻ. ഹരിലാൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.