ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാന്‍ മുന്‍കൈയെടുക്കണം -മന്ത്രി

കൊല്ലം: ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ നിറവേറ്റണമെന്ന് മന്ത്രി കെ.ടി. ജലീല്‍. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പഞ്ചായത്തുതലത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇന്നത്തെ തലമുറയെ മുന്‍നിർത്തി മാത്രമല്ല, ഭാവികൂടി കണക്കിലെടുത്തുള്ള പധതികളാണ് വിഭാവനം ചെയ്യേണ്ടത്. പദ്ധതി വിനിയോഗത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ച കൊല്ലം കോര്‍പറേഷനും 94 ശതമാനം കാഴ്ചവെച്ച മറ്റു തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് ജില്ലയെ സംസ്ഥാന തലത്തില്‍ മുന്നിലെത്തിച്ചത് ശ്രദ്ധേയമായി. ഇതേ മാതൃക ഇക്കൊല്ലവും നിലനിർത്തണം. സ്പില്‍ഓവര്‍ പ്രവൃത്തികള്‍ക്ക് ഇനി മുതല്‍ അനുമതി നല്‍കാതിരിക്കാനാണ് തീരുമാനം. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കാനാണ് ശ്രമിക്കേണ്ടത്. 29 തദ്ദേശഭരണ സ്ഥാപനങ്ങള്‍ 100 ശതമാനം നികുതി പിരിവ് ലക്ഷ്യം കൈവരിച്ചെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.