കണ്ണനല്ലൂർ: ശക്തമായ കാറ്റിലും മഴയിലും പെട്ട് വീടിെൻറ മേൽക്കൂരയും ഒരുഭാഗവും തകർന്നു. നെടുമ്പന പഞ്ചായത്തിൽപെട്ട കുളപ്പാടം സൗത്ത് വാർഡിൽ മുടിച്ചിറയിൽ ചരുവിളയിൽ ദിലീപിെൻറ വീടാണ് തകർന്നത്. രാത്രി പത്തോടെയായിരുന്നു അപകടം. വീട് തകരുമ്പോൾ വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ ആളപായമുണ്ടായില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് അംഗം കുളപ്പാടം സജീവ് വില്ലേജ് ഓഫിസറുമായി സംസാരിക്കുകയും റവന്യു അധികൃതരെത്തി നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്തു. ലോക വെള്ളപ്പാണ്ട് ദിനം ആചരിച്ചു കൊട്ടിയം: ലോക വിറ്റിലിഗോ (വെള്ളപ്പാണ്ട് ) ദിനത്തിെൻറ ഭാഗമായി ചർമരോഗവിഭാഗം ഡോക്ടർമാരുടെ ദേശീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഒാഫ് ഡെർമറ്റോളജിസ്റ്റ് വെൻട്രോളജിസ്റ്റ് ആൻഡ് ലെപ്രോളജിസ്റ്റ് സംസ്ഥാന കമ്മിറ്റി ജില്ലയിൽ ബോധവത്കരണ പരിപാടികൾ നടത്തി. കൊല്ലം ബീച്ചിൽ മേയർ വി. രാജേന്ദ്രബാബു സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് ഡോ. രതീഷ് പിള്ളയിൽനിന്ന് ബ്രോഷർ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. മേയറുടെ നേതൃത്വത്തിൽ ബീച്ചിലെത്തിയവർക്ക് ലഘുലേഖകൾ വിതരണം ചെയ്തു. മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജിൽ നടന്ന സെമിനാറിന് ഡയറക്ടർ അൻസാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സലിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.