നടപടി അറിയിക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: രാസവസ്തു കലർത്തിയ മത്സ്യം ചെക്പോസ്റ്റുകളിൽ പിടികൂടി നശിപ്പിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടി മൂന്നാഴ്ചക്കകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ഭക്ഷ്യസുരക്ഷ കമീഷണർ എന്നിവർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. മൃതദേഹങ്ങൾ കേടാകാതെ സൂക്ഷിക്കുന്ന ഫോർമലിൻ, അമോണിയം, ബെൽസിയം സോയേറ്റ് തുടങ്ങിയ രാസവസ്തുക്കൾ ചേർത്ത് മത്സ്യലോബി കോടികൾ അനധികൃതമായി സമ്പാദിക്കുകയാണെന്ന് പൊതുപ്രവർത്തകൻ പി.കെ. രാജു നൽകിയ പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.