തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്ത്രീശാക്തീകരണ, ദാരിദ്യ്രനിർമാർജനപ്രവർത്തനം ചോദിച്ചറിഞ്ഞ് െനാേബൽ പുരസ്കാരജേതാവ് മുഹമ്മദ് യൂനുസ്. ഗ്രാമീൺ ബാങ്ക് എന്ന ആശയം നടപ്പാക്കി ദരിദ്രജനതയെ സാമ്പത്തികശാക്തീകരണത്തിലേക്ക് നയിച്ച ബംഗ്ലാദേശിലെ സാമ്പത്തികശാസ്ത്രജ്ഞനായ മുഹമ്മദ് യൂനുസ് സെക്രട്ടേറിയറ്റിലെ ചടങ്ങിലാണ് കുടുംബശ്രീ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയത്. സാമ്പത്തിക ആനുകൂല്യമല്ല, സ്ഥിരം വരുമാനം നേടാൻ സാഹചര്യം ഒരുക്കുകയാണ് ദാരിദ്ര്യനിർമാജനത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സംരംഭകത്വശേഷി ഫലപ്രദമായി വിനിയോഗിക്കുന്നതിനും വരുമാനമാർഗം സൃഷ്ടിക്കുന്നതിനും സാമ്പത്തികപിന്തുണ ലഭ്യമാകുകയെന്നത് പ്രധാനമാണ്. പുതുതലമുറ സാമൂഹികസംരംഭകരായി മാറാൻ ശ്രമിക്കണം. ഇപ്രകാരമുള്ള യുവസംരംഭകരെയാണ് ബിസിനസ് സ്കൂളുകൾ വാർെത്തടുക്കേണ്ടത് -അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, കുടുംബശ്രീ എക്സിക്യൂട്ടിവ് എസ്. ഹരികിഷോർ എന്നിവർ കുടുംബശ്രീ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.