ദേശീയ ട്രാക്ടർ മത്സരത്തിൽ ടി.കെ.എം കോളജിന് വിജയം

കൊല്ലം: സൊസൈറ്റി ഓഫ് ഓട്ടോമോട്ടിവ് എൻജിനീയേഴ്‌സ് ചെന്നൈയിൽ സംഘടിപ്പിച്ച ദേശീയ ട്രാക്ടർ മത്സരത്തിൽ കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിന് വിജയം. ട്രാക്ടർ നിർമാണത്തി​െൻറ അടിസ്ഥാന രൂപകൽപന ഉൾപ്പെടെ അഞ്ചോളം സാങ്കേതിക മികവുകൾ മാറ്റുരക്കുന്നതാണ് ഈ ദേശീയ മത്സരം. കേരളത്തിൽനിന്നുള്ള നാല് ടീമുകൾ ഉൾെപ്പടെ ഇന്ത്യയിലെ വിവിധ കോളജുകളിൽനിന്നായി 26 ടീമുകൾ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദുർഘട പാതകളിലെ വേഗസഞ്ചാര മികവിന് ഒന്നാം സ്ഥാനവും മികച്ച രൂപകൽപനക്കുള്ള മൂന്നാം സ്ഥാനവും ഉൾപ്പെടെ ദേശീയ റാങ്കിങ്ങിൽ നാലാം സ്ഥാനം ടി.കെ.എം നേടി. മെക്കാനിക്കൽ വിഭാഗം മേധാവി ഡോ.എസ്.ജോസ്പ്രകാശ്, പ്രഫ. അഹമ്മദ് വസീം എന്നിവരുടെ മേൽനോട്ടത്തിലുള്ള 25അംഗ ടീം ആണ് വിജയം നേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.