വിദ്യാഭ്യാസ അവാർഡ് വിതരണം

ഇരവിപുരം: നാടി​െൻറ വികസനത്തിന് ലൈബ്രറികൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് മുൻ എം.എൽ.എ ഡോ. എ. യൂനുസ്കുഞ്ഞ് പറഞ്ഞു. മുള്ളുവിള ആര്യഭട്ട ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച, വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡൻറ് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. ഇ.എ. ഖാദർ, നെജിമുദ്ദീൻ മുള്ളുവിള, രമേശ് ബാബു, ഫിറോസ്, രാജു, സുദർശനൻ എന്നിവർ സംസാരിച്ചു. വരയിലെ വഴിവിളക്കായ ചിത്രകാരൻ ഹരിശ്രീ വിജയനെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.