പരവൂർ: നെടുങ്ങോലം ഗവ.എച്ച്.എസ്.എസിൽ പ്ലസ് വൺ ക്ലാസുകളുടെ പ്രവേശനോത്സവം ചിറക്കര പഞ്ചായത്ത് പ്രസിഡൻറ് ജി. േപ്രമചന്ദ്രൻ ആശാൻ ഉദ്ഘാടനം ചെയ്തു. ഹൈടെക് ക്ലാസ് മുറികൾ ജില്ല പഞ്ചായത്തംഗം എൻ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ സ്കൂളിൽനിന്ന് ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പ്രിൻസിപ്പൽ കെ.ആർ. അജയകുമാർ, പി.ടി.എ പ്രസിഡൻറ് കെ.ജെ. ഷാജി, നെടുങ്ങോലം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എസ്. അനിൽകുമാർ, വിരമിച്ച പ്രിൻസിപ്പൽ എസ്.ഒ. ഗീത എന്നിവർ സംസാരിച്ചു. ഗുണഭോക്താക്കളെ െതരഞ്ഞെടുക്കും പാരിപ്പള്ളി: ചിറക്കര പഞ്ചായത്തിൽ വിവിധ പദ്ധതികൾക്കായുള്ള ഗുണഭോക്താക്കളെ െതരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോറം പഞ്ചായത്ത് ഓഫിസ്, അംഗൻവാടികൾ എന്നിവിടങ്ങളിൽനിന്നും പഞ്ചായത്തംഗങ്ങളിൽനിന്നും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.