എ.ടി.എം തകർത്ത് കവർച്ച: പ്രതികളെ കസ്​റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി

കൊട്ടിയം: തഴുത്തലയിൽ എ.ടി.എം തകർത്ത് പണം കവർന്ന കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കാൻ തുടങ്ങി. പ്രതികൾക്ക് ഭീകരവാദബന്ധമുണ്ടെന്ന സംശയത്തി​െൻറ അടിസ്ഥാനത്തിൽ കേസന്വേഷണം എൻ.ഐ.എക്ക് കൈമാറാൻ സാധ്യതയുണ്ട്. ഹരിയാനയിലെ പൽവാൽ ജില്ലയിൽ ബുർഖാ ഹട്ട് സ്വദേശി രാജു എന്ന താഹിർ (35), ശ്യാംനഗർ സ്വദേശി ആദിൽ ഖാൻ മേവാട്ടി (23) എന്നിവരെയാണ് കൊല്ലം കോടതിയിൽനിന്ന് കൊട്ടിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മധ്യപ്രദേശിൽ പിടിയിലായ ഇവരെ കൊല്ലം കോടതിയുടെ പ്രൊഡക്ഷൻ വാറൻറി​െൻറ അടിസ്ഥാനത്തിൽ ന്യൂമച്ച് ജില്ല ജയിലിൽനിന്ന് ട്രെയിൻ മാർഗം വ്യാഴാഴ്ച രാത്രിയാണ് കൊല്ലത്തെത്തിച്ചത്. 10 ദിവസത്തേക്കാണ് വിട്ടുനൽകിയത്. വെള്ളിയാഴ്ച കൊല്ലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ചുദിവസത്തേക്ക് കൊട്ടിയം പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു. ജില്ല ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം ആദ്യം ട്രക് ബൈപാസ് റോഡിൽ പാലത്തറയിലും പിന്നീട് തഴുത്തലയിലെ എ.ടി.എമ്മിലും എത്തിച്ച് തെളിവെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.