ഡെങ്കിപ്പനി ബാധിച്ച് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു

വെഞ്ഞാറമൂട്: ഡെങ്കിപ്പനി ബാധിച്ച് പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളി മരിച്ചു. ഗോകുലം മെഡിക്കൽ കോളജിന് സമീപം യൂനിവേഴ്സൽ ബിൽഡേഴ്സിൽ സുധീർ റോയാണ് (30) മരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. രണ്ടാഴ്ചയായി പനി ബാധിച്ചതിനെത്തുടർന്ന് ആദ്യം ഗോകുലം മെഡിക്കൽ കോളജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച മരിച്ചു. ഇയാൾ ഈ മാസം രണ്ടിനാണ് ബംഗാളിൽനിന്ന് നാട്ടിലെത്തിയതെന്നും ഇയാളുടെ കൂടെ താമസിച്ചിരുന്ന മറ്റ് തൊഴിലാളികളെ പരിശോധിച്ചതിൽ ഡെങ്കിപ്പനി കണ്ടെത്തിയിട്ടില്ലെന്നും വാമനപുരം പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.