വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

വെള്ളറട: വീട്ടമ്മയെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍കെണ്ടത്തി. കത്തിപ്പാറ ആട് വിഴുന്നാന്‍കുഴി ഷാജി ഭവനില്‍ പരേതനായ സെല്‍വരാജി​െൻറ ഭാര്യ ബേബിയാണ് (58) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മൂത്തമകള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നെന്നും കതക് തുറക്കാനുള്ള താക്കോല്‍ കണ്ടിെല്ലന്നും പിന്നീട് കിട്ടിയെന്നുമാണ് പൊലീസിന് മൊഴിനല്‍കിയിരിക്കുന്നത്. മൊഴിയില്‍ ദുരൂഹതകളുള്ളതായാണ് പൊലീസി​െൻറ നിഗമനം. സി.ഐ അജിത്കുമാറി​െൻറയും എസ്.ഐ സതീഷ്‌കുമാറി​െൻറയും നേതൃത്വത്തില്‍ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി. ഫിങ്കര്‍ പ്രിൻറ് വിദഗ്ധരുടെയും ഫോറന്‍സിക് വിദഗ്ധരുടെയും തെളിവെടുപ്പിനുശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: സിന്ദു, റാണി, ഷാജി, ഉണ്ണി. മരുമക്കള്‍: ക്ലീറ്റസ്, രാജന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.