തിരുവനന്തപുരം: കൃഷിവകുപ്പിെൻറ നേതൃത്വത്തില്‍ 'അന്താരാഷ്ട്ര കാര്‍ഷിക വ്യാപാരവും സ്വതന്ത്ര വ്യാപാര കരാറുകളും കര്‍ഷകരുടെ ജീവനസുരക്ഷക്ക്' വിഷയത്തില്‍ ചൊവ്വ, ബുധൻ ദിവസങ്ങളില്‍ ദേശീയ ശിൽപശാല സംഘടിപ്പിക്കും. മാസ്‌കറ്റ് ഹോട്ടലില്‍ ചൊവ്വാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് പ്രഭു വിഡിയോ സന്ദേശം നൽകും. സ്വതന്ത്ര വാണിജ്യ കരാറുകള്‍, അന്താരാഷ്ട്ര വാണിജ്യം, ഉത്തമ കൃഷിമുറകള്‍ എന്നിവ ചര്‍ച്ചചെയ്യുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ്, ഐ.സി.എ.ആര്‍, നാഷനല്‍ ഡയറി െഡവലപ്മെൻറ് ബോര്‍ഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.