കൊല്ലം: കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറിയുടെയും കൊല്ലം ചൈതന്യ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തില്‍ കടപ്പാക്കട ജനയുഗം ഹാളില്‍ ജൂലൈ എട്ടിന് രാവിലെ 9.30ന് നടത്തും. നേത്രരോഗവിദഗ്ധര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ സൗജന്യപരിശോധന, കണ്‍സള്‍ട്ടേഷന്‍, ബി.പി ചെക്കിങ്, റിഫ്രാക്ഷന്‍, കൗണ്‍സലിങ്, സൗജന്യ മരുന്ന് വിതരണം, കണ്ണട നല്‍കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും. കൂടാതെ, കണ്ണാശുപത്രിയില്‍ പ്രത്യേക ചികിത്സാസൗകര്യങ്ങള്‍ നല്‍കും. ബി.പി.എല്‍ വിഭാഗത്തിൽപെട്ട രോഗികള്‍ക്ക് സൗജന്യമായി തിമിരശസ്ത്രക്രിയ ചെയ്യും. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നേരിട്ടും ഫോണ്‍ മുഖേനയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0474-2748071.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.