കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നാളെ

കൊല്ലം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെയും ജില്ല, താലൂക്ക് ഭാരവാഹികളുടെയും സംയുക്തയോഗം ശനിയാഴ്ച രാവിലെ മൂന്നിന് കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ജില്ല ജംഇയ്യതുൽ ഉലമ സുവർണ ജൂബിലി ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിക്കും. യോഗത്തിൽ സമുദായവും ജമാഅത്തുകളും നേരിടുന്ന പ്രശ്നങ്ങളും ചർച്ചചെയ്യുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് അറിയിച്ചു. മദ്റസകൾ 24ന് തുറക്കും കൊല്ലം: ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡി​െൻറ സിലബസിൻ കീഴിൽ പ്രവർത്തിച്ചുവരുന്ന മദ്റസകൾ റമദാൻ അവധികഴിഞ്ഞ് ഞായറാഴ്ച മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. മദ്റസാ പ്രവേശനാഘോഷം സംഘടിപ്പിക്കും. അതാത് മദ്റസയിലെ സദർ മുഅല്ലിം ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി വാർത്തകുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.