വീട്ടമ്മയെ പീഡിക്കാൻ ശ്രമിച്ച സർക്കാർ ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം: ഗവ. പ്രസിൽ പേര് മാറ്റുന്നതിന് ഗസറ്റിൽ പരസ്യം ചെയ്യാനെത്തിയ വീട്ടമ്മയെ ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സർക്കാർ ജീവനക്കാരൻ പിടിയിൽ. ഗവ. പ്രസിലെ ഹെഡ് കമ്പ്യൂട്ടർ ജയകുമാറിനെയാണ് കേൻറാൺമ​െൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ 36 കാരിയോട് ഇയാൾ അതിക്രമം കാണിച്ചെന്നാണ് പരാതി. പേരുമാറ്റുന്നതിനുള്ള രേഖകളിൽ ഗസറ്റ് ഓഫിസർ സാക്ഷ്യപ്പെടുത്തണമെന്നും അതിന് താൻ സഹായിക്കാമെന്നും യുവതിയോട് പറഞ്ഞു. ഇതിന് പിന്നാലെ ഓട്ടോറിക്ഷയിൽ യുവതിയുമായി പ്ലാമൂടിനടുത്തുള്ള ഫ്ലാറ്റിൽ എത്തി. ഇവിടെെവച്ച് യുവതിയെ കടന്നുപിടിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കുതറിയോടി രക്ഷപ്പെട്ട യുവതി പിന്നീട് കേൻറാൺമ​െൻറ് സ്റ്റേഷനിൽ പരാതി നൽകി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.