തിരുവനന്തപുരം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിെൻറ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി. 21 ദിവസം നീളുന്ന കുത്തിവെപ്പ് യജഞത്തിൽ കന്നുകാലിവർഗം, എരുമ, പോത്ത്, പന്നികൾ എന്നിവയെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കണം. പുതുക്കിയ വാക്സിനേഷൻ നിരക്കായി 10 രൂപ വീതം ഉരുക്കൾ ഓരോന്നിനും ഈടാക്കും. വാക്സിനേറ്റർമാർ ക്ഷീരകർഷകരുടെ വീടുകളിലെത്തി വാക്സിനേഷൻ എടുക്കും. കന്നുകാലികൾക്ക് വളരെയധികം ഉൽപാദന നഷ്ടമുണ്ടാക്കുന്ന കുളമ്പുരോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ്എടുക്കുവാനുള്ള ഈ അവസരം ക്ഷീരകർഷകർ വിനിയോഗിക്കണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.