പുനലൂർ-ചെങ്കോട്ട ലൈനിൽ പാസഞ്ചർ ട്രെയിൻ: ഇടമണ്ണിൽ ഉപവാസസമരം നാളെ

പുനലൂർ: പുനലൂർ-ചെങ്കോട്ട ലൈനിലെ യാത്രാദുരിതം പരിഹരിക്കാൻ പാസഞ്ചർ ട്രെയിൻ ഓടിക്കണമെന്നാവശ്യപ്പെട്ട് ഇടമൺ റെയിൽവേ സ്റ്റേഷന് മുന്നിൽ വെള്ളിയാഴ്ച രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ ഉപവാസസമരം നടക്കും. ഇടമൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തിലാണ് സമരം. ഗേജ് മാറ്റം പൂർത്തിയാക്കി സർവിസ് തുടങ്ങി മൂന്നുമാസമായിട്ടും സാധാരണക്കാർക്കും വിദ്യാർഥികൾക്കും ആശ്രയമായ പാസഞ്ചർ ട്രെയിൻ ഓടിക്കാൻ നടപടിയുണ്ടായില്ലെന്ന് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. താമ്പരം എക്സ്പ്രസ് എല്ലാ ദിവസവും സർവിസ് നടത്തുന്നതുകൊണ്ടോ പാലരുവി എക്സ്പ്രസ് തിരുനെൽവേലിക്ക് നീട്ടിയതുകൊണ്ടോ പ്രയോജനമാകുന്നില്ല. ഈ ട്രെയിനുകൾക്ക് പുനലൂരിനും ചെങ്കോട്ടക്കും ഇടയിൽ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തതും അസമയത്തായതും മൂലം യാത്രക്കാർക്ക് ഉപകാരപ്പെടുന്നില്ലെന്നും പറഞ്ഞു. ദീർഘദൂര പാസഞ്ചർ ഓടിക്കുന്നതിന് തടസ്സമുണ്ടെങ്കിൽ തെങ്കാശി-പുനലൂർ പാസഞ്ചറെങ്കിലും ഓടിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികളായ എൽ. ഗോപിനാഥപിള്ള, എ.ടി. ഫിലിപ്പ്, സ്റ്റാർസി രത്നാകരൻ എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.