തഴുത്തലയിലെ എ.ടി.എം കവർച്ച: പ്രതികളെ കസ്​റ്റഡിയിൽ വാങ്ങി

(ചിത്രം) കൊട്ടിയം: തഴുത്തലയിലെ എ.ടി.എമ്മിൽ കവർച്ച നടത്തിയ പ്രതികളെ മധ്യപ്രദേശിലെ കോടതിയിൽനിന്ന് കൊട്ടിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. 10 ദിവസത്തേക്കാണിത്. പ്രതികളെയുംകൊണ്ട് ക്രൈം എസ്.ഐ തൃദീപ് ചന്ദ്ര​െൻറ നേതൃത്വത്തിലെ പൊലീസ് സംഘം വ്യാഴാഴ്ച വൈകീട്ട് കൊല്ലത്തെത്തും. ഇതിനിടെ എ.ടി.എം കൊള്ളക്കായി ഹരിയാനയിൽനിന്ന് കേരളത്തിലെത്തിയതായി സംശയിക്കുന്ന നാലുപേരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇവരും തഴുത്തലയിലെ എ.ടി.എം കൊള്ളയടിക്കുമ്പോൾ സംഘത്തിൽ ഉണ്ടായിരുന്നതായാണ് സംശയിക്കുന്നത്. മധ്യപ്രദേശിൽ എ.ടി.എം കൊള്ളയടിക്കുമ്പോൾ രണ്ടുപേർ മാത്രമാണ് പൊലീസി​െൻറ പിടിയിലായത്. ബാക്കിയുള്ളവർ പോലീസിനുനേരേ വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നു. ഇവർ വീണ്ടും കേരളത്തിൽ എത്താൻ സാധ്യതയുള്ളതിനാലാണ് പ്രതികളെന്ന് കരുതുന്ന ഹരിയാന സ്വദേശികളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. വ്യാഴാഴ്ച കൊല്ലത്തെത്തിക്കുന്ന പ്രതികളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.