രാജ്യസഭാ സീറ്റ് നഷ്​ടമായ ചെറിയാൻ ഫിലിപ്പിന്​ മിഷൻ കോഒാഡിനേറ്റർ പദവി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നഷ്ടമായ ചെറിയാൻ ഫിലിപ്പിനെ സർക്കാറി​െൻറ നാലുമിഷനുകളുടെ കോഒാഡിനേറ്ററായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ ചെറിയാൻ ഫിലിപ്പിന് പിണറായി സർക്കാർ അധികാരമേറ്റശേഷം ഒരുപദവിയും നൽകിയിരുന്നില്ല. നിലവിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ചെറിയാൻ ഫിലിപ്പിന് നൽകുമെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. സർക്കാറി​െൻറ ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ് എന്നീ നാല് മിഷനുകളുടെ കോഒാഡിനേറ്ററായാണ് ചെറിയാൻ ഫിലിപ്പിനെ നിയമിച്ചത്. കഴിഞ്ഞ വി.എസ് സർക്കാറി​െൻറ കാലത്ത് കെ.ടി.ഡി.സി ചെയർമാനായിരുന്നു. മിഷൻ കോഓഡിനേറ്ററായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത് അഭിമാനകരമെന്ന് ചെറിയാൻ ഫിലിപ് പ്രതികരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജിന് സഹകരണ സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. സഹകരണ സ്പെഷൽ സെക്രട്ടറിയായിരുന്ന പി. വേണുഗോപാലിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറിയുടെ പൂർണചുമതല നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.