ഗണേഷി​െൻറ നടപടി ജനപ്രതിനിധിക്ക്​ യോജിച്ചതല്ല -​കൊടിക്കുന്നിൽ

കൊല്ലം: രാഷ്ട്രീയത്തിൽ ഇല്ലാത്തവർ ജനപ്രതിനിധികളായാൽ ജനങ്ങളെ യജമാന്മാരായി കാണാതെ പിഴവുകൾ വരുത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അഞ്ചലിൽ യുവാവിനെ മർദിക്കുകയും യുവാവി​െൻറ മാതാവിനെ ആക്ഷേപിക്കുകയും ചെയ്ത കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ നടപടി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലൂടെ വളർന്ന് ജനപ്രതിനിധികളാകുന്നവർക്ക് ജനങ്ങളാണ് യജമാനന്മാരെന്ന ബോധ്യം ഉണ്ടാകും. അതിനനുസൃതമായ സംയമനവും പ്രവർത്തനങ്ങളിൽ പാലിക്കും. കേരളത്തിലെ ജനപ്രതിനിധികൾ മാതൃകാപ്രവർത്തനം നടത്തുന്നവരാണ്. അതിന് വിരുദ്ധമായ നടപടിയാണ് അഞ്ചലിൽ ഉണ്ടായത്. അത് ശരിയായ ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.