കൊല്ലം: സംസ്ഥാനത്ത് വിരമിച്ച കോളജ് അധ്യാപകരുടെ പെൻഷൻ പരിഷ്കരണം നീട്ടിക്കൊണ്ടുപോകുകയാണെന്ന് റിട്ട. കോളജ് ടീച്ചേഴ്സ് അസോസിയേഷൻ. സംസ്ഥാന പെൻഷൻകാരുടേത് രണ്ടുതവണ പരിഷ്കരിച്ചിട്ടും വിരമിച്ച കോളജ് അധ്യാപകരുടെ കാര്യത്തിൽ മാത്രം സർക്കാർ ഇരട്ടത്താപ്പ് കാട്ടുകയാണ്. വിരമിച്ച കോളജ് അധ്യാപകരുടെ െപൻഷൻ പരിഷ്കരിച്ചിട്ട് 12 വർഷത്തിലേറെയായി. ഇനിെയങ്കിലും ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് അസോസിയേഷൻ ചെയർമാൻ പ്രഫ. കെ. അരവിന്ദൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.