വീട് കത്തിനശിച്ചു

ഇരവിപുരം: തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ . പുന്തലത്താഴം പഞ്ചായത്തുവിള നേതാജി നഗർ 95 ചരുവിളയിൽ ഷഹുബാനത്തി​െൻറ വീട്ടിലായിരുന്നു സംഭവം. വീടിനുള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും പാത്രങ്ങളും രേഖകളും പണവും കത്തിനശിച്ചു. ഷഹുബാനത്തും കുടുംബവും ഇവിടെ വാടകക്ക് താമസിച്ചുവരികയായിരുന്നു. രാത്രി ഏഴരയോടെയാണ് സംഭവം. ഈ സമയം വീട്ടുകാർ പുറത്തുപോയതായിരുന്നു. വീടിനുള്ളിൽനിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട പരിസരവാസികളാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ഇടുങ്ങിയ വഴിയായതിനാൽ സേനക്ക് എളുപ്പത്തിൽ എത്തുവാൻ പ്രയാസം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. ഷഹുബാനത്തി​െൻറയും ഭർത്താവ് ഷാജഹാ​െൻറയും ചികിത്സാരേഖകളും ആധാർ, തിരിച്ചറിയൽ കാർഡുകളും റേഷൻകാർഡും ചികിത്സക്കായി കരുതിയിരുന്ന ആയിരം രൂപയും വീട്ടുസാധനങ്ങളും കത്തിനശിച്ചു. തീപിടിത്തത്തിൽ വീടി​െൻറ ചുവരുകളും വിണ്ടുകീറിയിട്ടുണ്ട്. അഡ്മിഷൻ ആരംഭിച്ചു കൊല്ലം: ടി.കെ.എം സ്കൂൾ ഒാഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ടി.കെ.എം വിമൻസ് കോളജിലേക്ക് ബി.കോം, ബി.ബി.എ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. യോഗ്യരായ വിദ്യാർഥിനികൾ ഒാഫിസിൽനിന്ന് അപേക്ഷ വാങ്ങി പൂരിപ്പിച്ച് കോളജ്് ഒാഫിസിൽ സമർപ്പിക്കണം. വിലാസം: ടി.കെ.എം കോളജ് കോംപ്ലക്സ്, ടി.കെ.എം കോളജ് പി.ഒ, കരിക്കോട്, കൊല്ലം 691005. ഫോൺ: 0474 2719952, 2719216, 8156960082.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.