വനിതാ കമീഷന്‍ അദാലത്തിൽ 19 പരാതികൾ തീർപ്പാക്കി

കൊല്ലം: ആശ്രാമം െഗസ്റ്റ് ഹൗസില്‍ നടന്ന വനിതാ കമീഷന്‍ അദാലത്തില്‍ പരിഗണിച്ച 85 പരാതികളില്‍ 19 എണ്ണം തീര്‍പ്പാക്കി. നാല് കേസുകളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത അദാലത്തില്‍ 32 കേസുകള്‍ വീണ്ടും പരിശോധിക്കുന്നതിനും തീരുമാനമായി. കുടുംബ-ദാമ്പത്യ പ്രശ്‌നങ്ങളുമായി എത്തിയവര്‍ക്ക് അദാലത് വേദിയില്‍ തന്നെ കൗണ്‍സലിങ് സേവനം ഏര്‍പ്പെടുത്തിയിരുന്നു. വഴിതര്‍ക്കം പോലുള്ള പരാതികള്‍ ത്രിതല പഞ്ചായത്തുകളുടെ കൂടി പരിഗണനക്ക് വിടാനും തീരുമാനിച്ചു. കമീഷനംഗങ്ങളായ ഷാഹിദ കമാൽ, എം.എസ്. താര എന്നിവരുടെ നേതൃത്വത്തിലാണ് അദാലത് നടന്നത്. കമീഷന്‍ സി.െഎ എം. സുരേഷ്കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എൽ. രമ, അഭിഭാഷകരായ ജയാകമലാസനൻ, അജി മാത്യു, കൗണ്‍സലര്‍ സംഗീത എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.