(ചിത്രം) കൊല്ലം: മതേതരത്വം കച്ചവടച്ചരക്കോ പ്രസംഗ വിഷയമോ അല്ലെന്ന് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. മതേതരവാദിയുടെ ലേബൽ നെഞ്ചെത്താട്ടിച്ചുനടക്കാത്തതാകാം താൻ ചെയ്ത തെറ്റ്. മതേതരത്വം ജീവിതചര്യയും അനുഷ്ഠാനവുമാണ്. അത് ഹൃദയത്തിൽനിന്നാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പൗരാവലി നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു ഗവർണർ. മതങ്ങൾ തമ്മിൽ കുത്തിത്തിരുപ്പുണ്ടാക്കിയും തമ്മിലടിച്ചും നേട്ടങ്ങൾ കൊയ്യാൻ ചില സ്വാർഥർ ശ്രമിക്കുന്നുണ്ട്. അവരുടെ ദൃഷ്ടിയിൽ താനൊരു വർഗീയവാദിയും പിന്തിരിപ്പനും മതവിദ്വേഷിയുമാണ്. നിലയ്ക്കൽ പ്രശ്നത്തിെൻറ പേരിൽ പള്ളിമുറ്റെത്ത ഒരു പുൽക്കൊടിക്കുപോലും കേടുണ്ടാവാതിരിക്കാനായിരുന്നു പരിശ്രമം. മാറാട് പ്രശ്നമുണ്ടായപ്പോൾ അതിെൻറ പേരിൽ കേരളത്തിൽ ഒരു തുള്ളി രക്തം പോലും വീഴാതിരിക്കാനാണ് പരിശ്രമിച്ചത്. സാഹോദര്യവും െഎക്യവും ഉൗട്ടിയുറപ്പിക്കുന്നതായിരുന്നു പ്രവർത്തനം. അന്ന് മറ്റുചിലർ നടത്തിയ പ്രവർത്തനത്തെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല. ഗവർണറായതിനാൽ രാഷ്ട്രീയം പറയാൻ പാടില്ല. പൊതുപ്രവർത്തനത്തിനിടയിൽ ഒേട്ടറെ കല്ലേറ് കിട്ടിയിട്ടുണ്ട്. കളിയാക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ഉത്തമവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഗവർണറായപ്പോൾ സന്തോഷംകൊണ്ട് തുള്ളിച്ചാടിയില്ല. എന്തോ വലിയ കാര്യം നേടിയെന്ന മനോഭാവമില്ല. ഭരണഘടനപരമായ ചുമതലയാണത്. ആ യാഥാർഥ്യം മനസ്സിലാക്കുന്നു. അത് നിർവഹിക്കുമെന്നും കുമ്മനം പറഞ്ഞു. മാതാ അമൃതാനന്ദമയിആശ്രമത്തിലെ വേദാമൃതചൈതന്യ ഭദ്രദീപം കൊളുത്തി. സംഘാടകസമിതി ചെയർമാൻ പൊയിലക്കട രാജൻനായർ അധ്യക്ഷതവഹിച്ചു. സി.എസ്.െഎ കൊല്ലം- കൊട്ടാരക്കര മഹാ ഇടവക ബിഷപ് ഉമ്മൻജോർജ്, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, കേരള ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ് കെ.പി. മുഹമ്മദ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.