കൊല്ലം: സ്വന്തമായി ഇ-മെയില്‍ വിലാസമില്ലാത്ത ഗ്രന്ഥശാലകള്‍ക്ക് വാര്‍ഷിക ഗ്രാൻറ് നൽകേണ്ടെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സിൽ. പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് ജൂലൈ രണ്ടാംവാരത്തോടെ ഗ്രന്ഥശാലകളില്‍ ഈ വര്‍ഷത്തെ ഗ്രഡേഷന്‍ ആരംഭിക്കാനിരിക്കെയാണ് പുതിയ നിർദേശം. സംസ്ഥാനത്തെ ഭൂരിഭാഗം ലൈബ്രറികള്‍ക്കും സ്വന്തമായി കമ്പ്യൂട്ടറുകളോ ഇ-മെയില്‍ വിലാസമോ ഇല്ല. 30ന് മുമ്പ് പുതിയ ഐ.ഡി മെയില്‍ ചെയ്യണമെന്നാണ് താലൂക്ക് ലൈബ്രറി കൗണ്‍സിലുകളോട് നിർദേശിച്ചിരിക്കുന്നത്. രജിസ്റ്റര്‍ നമ്പർ, താലൂക്ക് കോഡ് എന്നിവ ചേര്‍ത്താണ് ലൈബ്രറികളുടെ ഇ-മെയില്‍ വിലാസം തയാറാക്കേണ്ടത്. മുഴുവന്‍ ലൈബ്രറികളെയും കമ്പ്യൂട്ടര്‍വത്കരിക്കുക എന്ന ലക്ഷ്യമാണ് കൗണ്‍സിലിനുള്ളത്. ഗ്രഡേഷന്‍ കമ്മിറ്റി ഗ്രന്ഥശാലകളിൽ എത്തുമ്പോള്‍ പൂരിപ്പിച്ച് നല്‍കേണ്ട സ്റ്റേറ്റ്മെൻറ്് ലൈബ്രറി കൗണ്‍സിലിെൻറ വെബ്സൈറ്റിലൂടെ നിശ്ചിതതീയതിക്കകം എൻറര്‍ ചെയ്യുകയും അവ അതത് താലൂക്ക് കൗണ്‍സിലുകള്‍ക്ക് മെയില്‍ ചെയ്യുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.