ചാത്തന്നൂർ: കായികരംഗത്ത് കേരളത്തിെൻറ പ്രതീക്ഷയായി ഉളിയനാട് സ്വദേശി ഷൈനോ സൈമൻ. കേന്ദ്ര സർക്കാറിെൻറ ഖേലോ ഇന്ത്യ പദ്ധതിയിൽ 18 വയസ്സിൽ താഴെയുള്ളവരുടെ വോളിബാൾ പരിശീലത്തിന് യോഗ്യതനേടിയ ഏക വനിതാതാരമാണ് 17കാരിയായ ഷൈനോ. ഔറംഗബാദിൽ നടന്ന സെലക്ഷൻ ക്യാമ്പിൽ 12 താരങ്ങളാണ് െതരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം ചിറക്കര ഗ്രാമത്തിലെ ഉളിയനാട് ഗവ. ഹൈസ്കൂളിന് സമീപം ഷൈൻ വില്ലയിൽ സൈമണിെൻറയും ജയ്സിയുടെയും മകളാണ്. ഒളിമ്പിക്സുകളിൽ ഇന്ത്യക്കായി കായികതാരങ്ങളെ വാർത്തെടുക്കുക ആണ് പ്രധാനമന്ത്രിയുടെ ഖേലോ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിലേക്ക് െതരഞ്ഞെടുക്കപ്പെട്ടതോടെ ഷൈനോക്ക് ഇനി മുന്നേറാം. ഉളിയനാട് ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളിൽ നിരവധി മെഡലുകൾ സ്വന്തമാക്കിയിരുന്നു. സ്കൂളിലെ കായികാധ്യാപകൻ വിമലാണ് ഷൈനയിലെ വോളിബാൾ പ്രതിഭ കണ്ടെത്തിത്. മൂന്ന് വർഷം മുമ്പ് തിരുവനന്തപുരം സായിയിൽ പരിശീലനം തുടരുകയായിരുന്നു. തിരുവനന്തപുരം എം.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയാണിപ്പോൾ. സി.എസ്. സദാനന്ദെൻറ ശിക്ഷണത്തിലാണ് വോളിബാൾ പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.