തിരുവനന്തപുരം: സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്ത ടൂറിസം എന്നത് പ്രസംഗിച്ച് നടക്കാനോ മേളകളില്‍ പ്രദശിപ്പിക്കാനോ മാത്രമുള്ള പരിപാടിയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷെൻറ നേതൃത്വത്തില്‍ ടൂറിസം റിസോഴ്‌സ് പേഴ്സൻമാരായി െതരഞ്ഞെടുക്കപ്പെട്ടവരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ടൂറിസം വികസനം ജനകീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപ്പാക്കുന്നത്. പരമ്പരാഗത തൊഴിലുകളെ ടൂറിസം പാക്കേജുകളാക്കി മാറ്റിയിട്ടുണ്ട്. വേമ്പനാട്ട് കായല്‍, അഷ്ടമുടിക്കായല്‍ എന്നിവക്ക് പുറമെ കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളതും ആരംഭിക്കാന്‍ പോകുന്നതുമായ എല്ലാ ജലാശയങ്ങളുെടയും പാരിസ്ഥിതിക സംരക്ഷണ ചുമതലയും ടൂറിസവുമായി ബന്ധപ്പെട്ട മാലിന്യ നിര്‍മാര്‍ജന സംസ്‌കരണപ്രവര്‍ത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം മിഷെൻറ മേല്‍നോട്ടത്തിലാകും നടക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ പി. ബാലകിരണ്‍, ഉത്തരവാദിത്ത മിഷന്‍ സംസ്ഥാന കോഓഡിനേറ്റര്‍ രൂപേഷ്കുമാര്‍, കെ. രൂപേഷ് കുമാര്‍, വിനോദ് നമ്പ്യാര്‍, പിേൻറാ പോള്‍ .സി, രവിശങ്കര്‍, ബിജു ജോര്‍ജ്, ധന്യ സാബു, വി.എസ്. കമലാസനന്‍, എന്‍.ഡി. സുനന്ദരേശന്‍, ബിജി സേവ്യര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.