തിരുവനന്തപുരം: ആഫ്രിക്കയിലെ സീഷെൽസിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിെൻറ നിർദേശാനുസരണം നോർക്ക റൂട്ട്സ് പ്രതിനിധികൾ തിരുവനന്തപുരം വിമാനത്താവളത്തിൽ ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി. ഉദ്യോഗസ്ഥരായ രാജേഷ് കുമാർ എസ്, വെശാഖ് വി എന്നിവരാണ് നടപടികൾക്ക് നേതൃത്വംനൽകിയത്. സീഷെൽസിൽ ജോലിചെയ്തിരുന്ന രാധാകൃഷ്ണപിള്ള പനിയെത്തുടർന്ന് ജൂൺ 12നാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.