തിരുവനന്തപുരം: വയനാട് പാക്കേജ് നിർവഹണത്തിൽ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്തണമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. പദ്ധതി അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി-മണ്ണ് സംരക്ഷണ മേഖലകളിലെ പ്രവർത്തനങ്ങൾക്കായി 19 കോടി രൂപ പദ്ധതിപ്രദേശങ്ങൾക്ക് ഈവർഷം അനുവദിച്ചു. നെൽകൃഷി വികസനം, സമഗ്ര കുരുമുളക് കൃഷി പദ്ധതി, മണ്ണ് സംരക്ഷണ മാർഗങ്ങൾ, വരൾച്ച നിവാരണ മാർഗങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദിവാസി ഈരുകളെ ഉൾപ്പെടുത്തി സമഗ്ര പങ്കാളിത്തം ഉറപ്പുവരുത്താനും വിവിധവകുപ്പുകളുടെ പദ്ധതികൾ സംയോജിപ്പിച്ച് രൂപരേഖ തയാറാക്കാനും മന്ത്രി നിർദേശിച്ചു. എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, കൃഷി വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.