കുട്ടി മരിച്ച സംഭവം: ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന്​ ആശുപത്രി സൂപ്രണ്ട്

കൊട്ടാരക്കര: അഞ്ച് വയസ്സുകാര​െൻറ മരണവുമായി ബന്ധപ്പെട്ട് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ബിജു നെൽസൺ അറിയിച്ചു. കുട്ടി വർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തിന് ഈ ആശുപത്രിയിലും മെഡിക്കൽ കോളജിലും ചികിത്സ തേടിയിട്ടുണ്ട്. പതിവായി ഇൻഹേയ്ലർ ഉപയോഗിച്ചുവരുന്ന കുട്ടിയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിച്ചെങ്കിലും മാതാപിതാക്കൾ ഇവിടെ തുടരാനാണ് തീരുമാനിച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ അസുഖം വഷളായതാകാം മരണകാരണമെന്നും ഇതുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ഡോക്ടറുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്ന് യാതൊരു ചികിത്സാ പിഴവും സംഭവിച്ചിട്ടില്ലെന്നുമാണ് അന്വേഷണത്തിൽ അറിയാൻ സാധിക്കുന്നത്. വർഷങ്ങളായി ഇവിടെ ചികിത്സതേടുന്ന രോഗികൾക്ക് നൽകുന്ന ഇൻജക്ഷൻ തന്നെയാണ് ഈ കുട്ടിക്കും നൽകിയത്. മറിച്ച് യാതൊരു ചികിത്സാപിഴവും സംഭവിച്ചിട്ടില്ലെന്നും ഡോ. ബിജു നെൽസൺ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.