കരുനാഗപ്പള്ളി: ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുബീനയുടെ നവജാതശിശുവിനെ രക്ഷിക്കാൻ പിതാവ് ഷമീർ ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക്. ഭാര്യയുടെ മരണത്തിെൻറ ആഘാതം കടിച്ചമർത്തി നാലുദിവസം പ്രായമായ പൊന്നോമന മകന് വിദഗ്ധ ചികിത്സ നൽകാൻ ഷമീർ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. പ്രസവം നടന്ന ആശുപത്രിയിൽനിന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ വെൻറിലേറ്റർക്ക് ആദ്യം കുട്ടിയെ മാറ്റിയെങ്കിലും ഷമീറിന് തൃപ്തിവന്നില്ല. േഡാക്ടറുടെ അഭിപ്രായംകൂടി മാനിച്ച് പിന്നീട് കുട്ടിയെ തിരുവനന്തപുരം എസ്.എ.ടിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. സഹായത്തിനായി കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറി മൻജുകുട്ടനും. ഞായറാഴ്ച 2.15ന് കുഞ്ഞുമായി പോയ ആംബുലൻസിന് വഴിയൊരുക്കാൻ ഫേസ്ബുക്ക് കൂട്ടായ്മയും. ഒരു മണിക്കൂറിനകം എസ്.എ.ടിയിൽ എത്തിച്ച ഉടൻ കുട്ടിെയ വെൻറിലേറ്ററിലേക്ക് മാറ്റി. പ്രാർഥനയോടെ ഷമീറും കുടുംബവും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.