ചന്ദനമരങ്ങൾക്ക് സംരക്ഷണമൊരുക്കാൻ തയാറാകാതെ വനം വകുപ്പ്

കുളത്തൂപ്പുഴ: വനമേഖലയിലെ ചന്ദനമരങ്ങൾക്ക് മതിയായ സംരക്ഷണമൊരുക്കാൻ തയാറാകാതെ വനം വകുപ്പ്. പ്രദേശത്തെ വനത്തിൽ എത്ര ചന്ദനമരങ്ങൾ ഉണ്ടെന്നതിനുപോലും വനംവകുപ്പി​െൻറ പക്കൽ വ്യക്തമായ കണക്കില്ലെന്നതാണ് യാഥാർഥ്യം. തെന്മല വനം റേഞ്ചിൽ ഉൾപ്പെട്ട കല്ലുവരമ്പ് സെക്ഷൻ വനമേഖലയിൽ നൂറുകണക്കിന് ചന്ദനമരങ്ങളാണുള്ളത്. വർഷങ്ങൾക്ക് മുമ്പ് ജോലി ചെയ്തിരുന്ന വനപാലകർ പുറമെ നിന്നുമെത്തിച്ച ചന്ദനമരങ്ങളുടെ വിത്തുകൾ പ്രദേശത്തെ വനമേഖലയിൽ വിതറുകയായിരുന്നു. ഇവ വെള്ളക്കെട്ടുകൾക്ക് സമീപത്തും റോഡരികിലും മറ്റും വനത്തിൽ പലയിടത്തുമായി വളർന്നുവലുതായതോടെ ഇവയുടെ കണക്കെടുക്കുന്നതിന് വനപാലകർ ശ്രമിച്ചു. എന്നാൽ, തൈകൾ െവച്ചുപിടിപ്പിക്കാത്തതിനാൽ എത്രമാത്രം എണ്ണം ചന്ദനമരങ്ങൾ ഉണ്ടെന്നതിന് വനംവകുപ്പിന് വ്യക്തമായ കണക്കില്ലെന്ന് അറിയാവുന്ന ഉദ്യോഗസ്ഥർ കണക്കെടുത്തപ്പോൾ ചെറിയ മരങ്ങളെ ഒഴിവാക്കി. പ്രദേശത്തെ പുതിയ പ്ലാേൻറഷനുകളുടെ വാച്ചർമാർക്കായിരുന്നു തോട്ടങ്ങളുടെ സംരക്ഷണ ചുമതല. അതിനാൽതന്നെ തോട്ടങ്ങളിൽ ഇവരുടെ ശ്രദ്ധയുണ്ടായിരുന്നു. എന്നാൽ, മൂന്നുവർഷം വരെ മാത്രമാണ് പുതിയ പ്ലാേൻറഷനുകളിൽ വനം വകുപ്പ് വാച്ചർമാരുടെ സംരക്ഷണം ഏർപ്പെടുത്തുന്നത്. കല്ലുവരമ്പ് സെക്ഷൻ പ്രദേശത്തെ മിക്ക പ്ലാേൻറഷനുകളും മൂന്നുവർഷം പിന്നിട്ടതോടെ നിലവിൽ വാച്ചർമാരുടെ സംരക്ഷണം തോട്ടങ്ങൾക്കില്ല. അതിനാൽ നാട്ടുകാരും മറ്റും ഇഷ്ടാനുസരണം ചന്ദനമരങ്ങളുടെ ശിഖരങ്ങളും തടികളും മറ്റും മുറിച്ചുകൊണ്ടുപോകുന്നുണ്ട്. പ്ലാേൻറഷനുകൾക്കുള്ളിലെ ചന്ദനമരങ്ങളുടെ വ്യക്തമായ കണക്കുകളില്ലാത്തതും പൊതുജനങ്ങളുടെ ശ്രദ്ധയെത്തുന്ന ഭാഗത്തല്ലാത്തതും ഇത്തരക്കാർക്ക് സഹായകരമാണ്. മുമ്പ് കുളത്തൂപ്പുഴ പ്രദേശത്തുനിന്ന് നിരവധി ചന്ദനമരങ്ങളാണ് മോഷണം പോയിട്ടുള്ളത്. കുളത്തൂപ്പുഴ ടൗണിൽ പോസ്റ്റോഫിസ് പരിസരത്തുണ്ടായിരുന്നതും വനംവകുപ്പ് റേഞ്ച് ഓഫിസിന് മുന്നിൽ നിന്നിരുന്നതുമടക്കം മരങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഡീസ​െൻറ്മുക്ക് വനം വകുപ്പ് ചെക്പോസ്റ്റിന് സമീപത്തുണ്ടായിരുന്ന ചന്ദനമരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിലും മോഷ്ടാക്കളെ കണ്ടെത്താൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. എന്നിരിക്കെ അമ്പതു മുതൽ എൺപത് സ​െൻറീമീറ്റർവരെ വണ്ണമുള്ള ആയിരത്തിലധികം ചന്ദനമരങ്ങളുള്ള പ്രദേശത്ത് ഇനിയും സംരക്ഷണമേർപ്പെടുത്താൻ വനം വകുപ്പ് തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.