കഴക്കൂട്ടം: ദേശീയപാതയിൽ പോങ്ങുംമൂട് ചേന്തിയ്ക്കുസമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൂടെ യാത്രചെയ്തിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്രീകാര്യം കട്ടേല ചന്ദ്രഭവനിൽ അശോക് കുമാറിെൻറയും ചന്ദ്രദീപയുടെയും മകൻ അരവിന്ദ് (23) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന ശ്രീകാര്യം കട്ടേല സ്വദേശികളായ ഗോകുൽ (21), അനന്ദു (22) എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 11.45നാണ് അപകടം. ശ്രീകാര്യം ഭാഗത്തുനിന്ന് ഉള്ളൂരിലേക്ക് പോയ ബൈക്കാണ് അപകടത്തിൽപെട്ടത്. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണംതെറ്റി റോഡിന് താഴെ പത്തടി താഴ്ചയിൽ സ്ഥിതിചെയ്യുന്ന വീടിെൻറ മുൻ ഭാഗത്ത് ബൈക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസ് സഹായത്തോടെ മൂവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. സഹോദരൻ: അനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.